Serial actress souparnika biography of barack


തന്റെ വിവാഹത്തിന് കാരണമായ സീരിയൽ നടി; സൗന്ദര്യ രഹസ്യം; സൗപർണിക മനസ്സ് തുറക്കുന്നു

Samayam Malayalam | Updated: 11 Oct 2019, 9:46 am

Subscribe

2013 ലാണ് കോഴിക്കോട് സ്വദേശി സുഭാഷ് ബാലകൃഷ്ണനുമായി താരത്തിന്റെ വിവാഹം നടക്കുന്നത്.

സുഭാഷ് എന്ന് പറഞ്ഞാൽ ഒരു പക്ഷെ വേഗം പ്രേക്ഷകർക്ക് മനസിലാക്കാൻ ഇടയില്ല! സൗപർണ്ണികയുടെ കൂടുതൽ വിശേഷങ്ങൾ..

ഹൈലൈറ്റ്:

  • 'ലീന' എന്ന ഭാര്യയുടെ കുടുംബ വിശേഷങ്ങൾ
  • വിവാഹത്തിന് കാരണമായത് പ്രശസ്ത സീരിയൽ നടി
Samayam Malayalam
സിനിമയിലും സീരിയലിലും തനിക്ക് ഒരേ പോലെ തിളങ്ങാനാകും എന്ന് തെളിയിച്ച നടിയാണ് സൗപർണിക.

കുട്ടിത്തം വിട്ടുമാറാത്ത മുഖവും, വശ്യമായ പുഞ്ചിരിയും അഭിനയ മികവും കൊണ്ട് ചുരുങ്ങിയ കാലത്തിനുള്ളിലാണ് പ്രേക്ഷകരുടെ ഇഷ്ടനടിയായി സൗപർണിക ഉയർന്നത്. കാലാപാരമ്പര്യമുള്ള കുടുംബത്തിൽ നിന്നുമാണ് സൗപർണ്ണികയുടെ വരവ്. അത് തന്നെയാകാം രക്തത്തിൽ അഭിനയം കലർന്നത്. സ്‌കൂൾ കാലഘട്ടത്തിൽ തന്നെ എല്ലാ കലാപരിപാടി രംഗങ്ങളിലും സൗപർണിക താരമായിരുന്നു.

പത്താം ക്‌ളാസിൽ പഠിക്കുന്ന സമയത്താണ് തുളസീദാസിന്റെ അവൻ ചാണ്ടിയുടെ മകൻ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കാൽ വയ്ക്കുന്നത്. പിന്നീട് മോഹൻലാലിന്റെ തന്മാത്രയിലും തന്റെ അഭിനയ മികവ് തെളിയിക്കാൻ താരത്തിനായി.

ഏകദേശം അറുപത്തിയഞ്ച് സീരിയലുകളിൽ അഭിനയിച്ച താരം പൊന്നൂഞ്ഞാൽ എന്ന സീരിയലിലൂടെയാണ് ഈ രംഗത്ത് തന്റെ ചുവട് ഉറപ്പിക്കുന്നത്. ഭാര്യ എന്ന സീരിയലിലെ ലീന എന്ന കഥാപാത്രത്തെയും നമ്മൾ മലയാള ടെലിവിഷൻ ആസ്വാദകർ മറക്കാൻ ഇടയില്ല.

തന്റെ വിവാഹത്തിനുകാരണമായത് ഒരു സീരിയൽ നടിയാണ് എന്ന് അടുത്തിടെ താരം വ്യക്തമാക്കിയിരുന്നു.

ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്.

2013 ലാണ് കോഴിക്കോട് സ്വദേശി സുഭാഷ് ബാലകൃഷ്ണനുമായി താരത്തിന്റെ വിവാഹം നടക്കുന്നത്.

Tesis pelicula alejandro amenabar biography

സുഭാഷ് എന്ന് പറഞ്ഞാൽ ഒരു പക്ഷെ വേഗം പ്രേക്ഷകർക്ക് മനസിലാക്കാൻ ഇടയില്ല! അമ്മുവിന്റെ അമ്മ സീരിയലിലെ കിരണ്‍ എന്ന് പറഞ്ഞാൽ വേഗം നിങ്ങൾക്ക് മനസിലാകും. അദ്ദേഹമാണ് സൗപർണ്ണികയുടെ ഭർത്താവ്. ഇരുവരുടെയും വിവാഹത്തിന് കാരണക്കാരിയായത് ഒരു സീരിയൽ നടിയാണ്

ദൂരദര്‍ശനു വേണ്ടി ഒരു പതിമൂന്ന് എപ്പിസോഡ് സീരിയല്‍ അഭിനയിക്കുമ്പോൾ അതിൽ അഭിനയിച്ച നടി കവിത ( കലാനിലയം കവിത) യാണ് സുഭാഷിനുവേണ്ടി സൗപർണ്ണികയെ ആലോചിക്കുന്നത്.

എന്നാൽ അന്ന് അതത്ര സീരിയസ് ആയില്ലെന്നും പിന്നീട് സുഭാഷിന്റെ പെങ്ങളോടും കവിത സംസാരിക്കുകയും വീട്ടുകാർ ഇടപെട്ട് വിവാഹം നടത്തുകയും ആയിരുന്നതായി സൗപർണിക പറയുന്നു.

സൗന്ദര്യ രഹസ്യം എന്നൊന്നും പറയാൻ ഇല്ല! ഭക്ഷണം വളരെ നിയന്ത്രിച്ചാണ് കഴിക്കാറ്. ഒപ്പം കരിച്ചതും പൊരിച്ചതുമായ പക്ഷങ്ങൾ കഴിവതും ഒഴിവാക്കും. പിന്നെ അല്ലറ ചില്ലറ എക്സർസൈസുകളും ചെയ്യാറുണ്ട്.

ശരീരത്തിന് ചേരുന്ന വസ്ത്രം ധരിക്കാനാണ് ഇഷ്ടം, കൂടുതലും ധരിക്കുന്നത് കുർത്തയും ജീൻസുമാണെന്നും താരം തുറന്നു പറയുന്നു.